സെല്‍റ്റോസിന്റെ രണ്ടാം തലമുറയുമായി കിയ എത്തുന്നു
സെല്‍റ്റോസിന്റെ രണ്ടാം തലമുറയുമായി കിയ എത്തുന്നു. ഡിസംബര്‍ ആദ്യം പുതിയ മോഡലിനെ ദക്ഷിണകൊറിയയിലും ഇന്ത്യയിലും കിയ അവതരിപ്പിക്കും. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനും പിന്നീട് ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് മോഡലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം ഉണ്ടാക്കിയ കാറാണ് സെല്‍റ്റോസ്. 2019ല്‍ പുറത്തിറങ്ങിയ സെല്‍റ്റോസ് ആറു വര്‍ഷത്തിന് ശേഷം തലമുറ മാറി എത്തുന്നു.
ഡിസംബര്‍ പത്തിന് പുതുതലമുറ സെല്‍റ്റോസ് എത്തുകയാണ്. തലമുറമാറ്റത്തോടെ എത്തുന്ന സെല്‍റ്റോസ് ഡിസൈനില്‍ അടി മുടി മാറിയാണ് വരുന്നത്. കൂടുതല്‍ ഫീച്ചറുകളും പവര്‍ട്രെയിന്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം. 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍, 1.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ പവര്‍ട്രെയിനുകള്‍ എന്തായാലും ഉറപ്പിക്കാം. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനും അതിന് ശേഷം 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലും എത്തും. കിയ നിറോ എസ്യുവിയില്‍ ഉപയോഗിക്കുന്ന അതേ ഹൈബ്രിഡ് എന്‍ജിന്‍ തന്നെയാകും പുതിയ മോഡലിലും.
