March 20, 2026

കുതിച്ചുയര്‍ന്ന് പച്ചക്കറി വില; മുരിങ്ങ 400 കടന്നു

0
images (1) (2)

കോട്ടയം: സംസ്ഥാനത്തെ പച്ചക്കറി വിപണി വിലക്കയറ്റത്തിന്റെ കുതിപ്പിൽ. മഴക്കെടുതിയും കൃഷിനാശവും കൂടിയെത്തിയതോടെ മുരിങ്ങ, തക്കാളി, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വില ദിനംപ്രതി ഉയരുന്ന സാഹചര്യമാണ്.തക്കാളி വില എണ്‍പത് രൂപയിലെത്തുമ്പോള്‍ മുരിങ്ങയ്ക്ക് കിലോയ്ക്ക് 400 രൂപ കടന്നിരിക്കുകയാണ്.

കോട്ടയത്ത് ഇപ്പോള്‍ മുരിങ്ങയ്ക്ക് കിലോയ്ക്ക് 420 രൂപയാണ്. കോഴിക്കോട് മൊത്തവില 400 രൂപയും പാലക്കാട് 380 രൂപയുമാണ്. എന്നാല്‍ കൊല്ലത്ത് ചിലയിടങ്ങളില്‍ 200 മുതല്‍ 250 രൂപ വരെയാണ് വില.ഒരാഴ്ചയ്ക്കിടെ പല തവണയായി പത്ത്, പതിനഞ്ച് രൂപ വീതം ചേർന്ന് ഹൈബ്രിഡ് തക്കാളി ഇപ്പോള്‍ കിലോയ്ക്ക് 80 രൂപയായി. എന്നാൽ ചില ചില്ലറ വിപണികളില്‍ 70 രൂപയ്ക്കാണ് വില്‍പ്പന.തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളില്‍ പെയ്ത ശക്തമായ മഴ കൃഷിയെ തകർത്ത്.

വിതരണം കുറയുകയും വില ഉയരുകയും ചെയ്തു. ഈ സീസണില്‍ സാധാരണയായി വില ഉയരുമെന്നും ഈ വർഷം ഉയർച്ച കൂടുതല്‍ ശക്തമാണെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ഡിസംബർ അവസാനം വരെ വിലക്കയറ്റം തുടരുമെന്നാണ് വിലയിരുത്തല്‍.ഏകദേശം 500 രൂപവരെ വിലയുണ്ടായിരുന്ന വെളുത്തുള്ളി ഇപ്പോള്‍ കിലോയ്ക്ക് 80 രൂപയായി താഴ്ന്നു. ഇതോടെ ഉപഭോക്താക്കള്‍ക്ക് ചെറിയ ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റു പല പച്ചക്കറികളും ഉയർന്ന നിരക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *