ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ
ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2026-2028 വര്‍ഷത്തേക്കുള്ള ബജറ്റിനാണ് അംഗീകാരം നല്‍കിയത്. ഈ മൂന്ന് വര്‍ഷത്തേക്കുള്ള ആകെ ചെലവ് 302.7 ബില്യണ്‍ ദിര്‍ഹമും മൊത്തം വരുമാനം 329.2 ബില്യണ്‍ ദിര്‍ഹമുമാണ്.
