ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയ മോഡല്‍ ആയി ടാറ്റ പഞ്ച്
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ടാറ്റ പഞ്ച് എപ്പോഴും ഒരു ജനപ്രിയ മോഡല്‍ ആണ്. 2025-ല്‍ ടാറ്റ പഞ്ചും മികച്ച വില്‍പ്പന രേഖപ്പെടുത്തി. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഏകദേശം 140,000 പുതിയ ടാറ്റ പഞ്ച് വാങ്ങാനായി പുതിയ ഉപഭോക്താക്കള്‍ എത്തി. മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ വാങ്ങലുകള്‍ നടന്നത്. ഇക്കാലയളവില്‍ 17,714 യൂണിറ്റുകള്‍ വിറ്റു.
10 മാസത്തിനിടെ ടാറ്റ പഞ്ചിന്റെ മൊത്തം വില്‍പ്പന കൂടി ചേര്‍ത്താല്‍ ആകെ 138,769 യൂണിറ്റുകള്‍. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ക്ക് ശേഷം, ടാറ്റ പഞ്ചിന്റെ എക്സ്-ഷോറൂം വില 5.50 ലക്ഷത്തില്‍ ആരംഭിച്ച് ഏറ്റവും ഉയര്‍ന്ന മോഡലിന് 9.30 ലക്ഷം വരെ ഉയരുന്നു. 1.2 ലിറ്റര്‍, 3-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് കരുത്ത് പകരുന്നത്, ഇത് 86 ബിഎച്പി കരുത്തും 113 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പഞ്ച് സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിനുകളിലും ലഭ്യമാണ്.
