February 4, 2026

സ്വര്‍ണവിലയിൽ ഇടിവ്

0
cc17e4f6009b597f198994c54eafb842

രണ്ട് ദിവസമായി ഉയർന്ന് നിന്ന സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്നലെ ഒരു പവന് 92,280 രൂപ വിലയുണ്ടായിരുന്ന സ്വർണം ഇന്ന് പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി. ഒരു ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. ഇന്നലെ 11,535 രൂപയുണ്ടായിരുന്ന ഒരു ഗ്രാമിന്റെ വില 11,470 രൂപയായും ഇടിഞ്ഞിട്ടുണ്ട്. തുടർച്ചയായി കുതിച്ചു കയറിക്കൊണ്ടിരുന്ന സ്വർണവില താഴേക്ക് ഇറങ്ങുന്നത് വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാൻ ഇരിക്കുന്നവർക്ക് അടക്കം ആശ്വാസം നല്‍കുന്ന കാര്യമാണ്.

അതേസമയം വൈകുന്നേരം വില ഉയരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.ഈ മാസം 13 നാണ് പൊന്ന് അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്‍റെ വില. നവംബർ 5 ലെ 89,080 രൂപ എന്ന വിലയാണ് ഈ മാസത്തെ ഏറ്റവും താ‍ഴ്ന്ന വിലയായി കണക്കാക്കുന്നത്. ലോകവിപണിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളാണ് ഇന്ത്യയിലെയും സ്വർണ വിലയെ സ്വാധീനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *