January 29, 2026

ഓഫ് റോഡ് മികവുകളുള്ള ഇലക്ട്രിക്ക് ക്രോസ്ഓവര്‍ 2026 റീകോണ്‍ പുറത്തിറക്കി ജീപ്പ്

0
2026-jeep-recon-201818538-16x9_0

ഓഫ് റോഡ് മികവുകളുള്ള ഇലക്ട്രിക്ക് ക്രോസ്ഓവര്‍ 2026 റീകോണ്‍ പുറത്തിറക്കി ജീപ്പ്. അവെഞ്ചറിനും വാഗണീര്‍ എസിനു ശേഷം മൂന്നാമത്തെ ഇവി മോഡലായാണ് റീകോണിനെ ജീപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആധുനിക ഫീച്ചറുകളും സ്‌പോര്‍ട്‌സ് കാറിനെ വെല്ലുന്ന കുതിപ്പും ജീപ്പിന്റെ സവിശേഷതയായ ഓഫ്‌റോഡിങ് മികവുകളും ഒത്തുചേര്‍ന്ന മോഡലായിരിക്കും 2026 റീകോണ്‍. വളരെയെളുപ്പം ജീപ്പ് റെകോണിലെ ഡോറുകളും പിന്നിലെ ക്വാര്‍ട്ടര്‍ ഗ്ലാസും ടെയില്‍ഗേറ്റ് ഗ്ലാസുകളും എടുത്തുമാറ്റാന്‍ സാധിക്കും.

ഇതിനായി പ്രത്യേകം ഉപകരണങ്ങളുടെ പോലും ആവശ്യമില്ല. മറ്റു വാഹനങ്ങള്‍ക്കില്ലാത്ത ഈ സ്വാതന്ത്ര്യമാണ് ജീപ് റെകോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഡ്യുവല്‍ പേയ്ന്‍ സണ്‍റൂഫ് സ്റ്റാന്‍ഡേഡായി എല്ലാ മോഡലുകള്‍ക്കും ലഭിക്കുന്നു.100.5 കിലോവാട്ട് ബാറ്ററി പാക്കാണ് ജീപ്പ് റീകോണിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 402 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. വകഭേദങ്ങള്‍ക്കനുസരിച്ച് റേഞ്ചില്‍ മാറ്റം വരും. 650പിഎസ് കരുത്തും പരമാവധി 840എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന റീകോണില്‍ ഫോര്‍വീല്‍ ഡ്രൈവ് സൗകര്യവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *