റെയിൽവേ റിക്രൂട്ട്‌മെൻ്റ് സെൽ നോർത്തേൺ റെയിൽവേ 2025-ലെ അപ്രൻ്റിസ് നിയമനത്തിനായി 4,116 ഒഴിവുകൾ പ്രഖ്യാപിച്ചു
റെയിൽവേ റിക്രൂട്ട്‌മെൻ്റ് സെൽ നോർത്തേൺ റെയിൽവേ (RRC NR) 2025-ലെ അപ്രൻ്റിസ് നിയമനത്തിനായി 4,116 ഒഴിവുകൾ പ്രഖ്യാപിച്ചു. ഈ മാസം നവംബർ 25 മുതൽ അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ചു തുടങ്ങും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 24 ആണ്.യോഗ്യത: പത്താം ക്ലാസിൽ കുറഞ്ഞത് 50% മാർക്കും, അനുബന്ധ ട്രേഡിലുള്ള ഐ.ടി.ഐ യോഗ്യതയും നിർബന്ധമാണ്.സെലക്ഷന്‍ രീതി: എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ, പത്താം ക്ലാസിലെയും ഐ.ടി.ഐയിലെയും മാർക്കുകൾ അടിസ്ഥാനമാക്കിയുള്ള മെറിറ്റ് പട്ടിക വഴിയാണ് തിരഞ്ഞെടുപ്പ്.
ഫീസ്: സാധാരണ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗക്കാർ എന്നിവർക്ക് ഫീസ് ബാധകമല്ല.ശ്രദ്ധിക്കുക: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനകാലത്ത് നിയമനം ഉറപ്പില്ല. മെറിറ്റ് പട്ടിക 2026 ഫെബ്രുവരിയോടെ പ്രസിദ്ധീകരിക്കാനാണ് സാധ്യത.ഇതിനിടെ, റെയിൽവേയുടെ ചില വിഭാഗങ്ങളിലെ അപേക്ഷാ സമർപ്പണത്തിന്റെ അവസാന തീയതി നീട്ടിയതായും അറിയിപ്പുണ്ട്. അപേക്ഷ പൂർത്തിയാക്കാനാകാതെ പോയ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗിക്കാം.
