ലാഭം കൊയ്ത് കൊച്ചിൻ ഷിപ്പ്യാർഡ്

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റ കൂറ്റ പണിശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡ് (Cochin Shipyard) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 174.23 കോടി രൂപയുടെ ലാഭം കൈവരിച്ചു. മുൻവർഷത്തെ (2023-24) 98.65 കോടി രൂപയേക്കാൾ 76.6 ശതമാനം അധികമാണിത്.ഇപ്പോൾ പ്രവർത്തന വരുമാനം 475.86 കോടി രൂപയിൽ നിന്ന് 62 ശതമാനം കുതിച്ച് 771.47 കോടി രൂപയായി കഴിഞ്ഞിരിക്കുന്നു. കൂടാതെ എബിറ്റ്ഡ മാർജിൻ 16.5 ശതമാനത്തിൽ നിന്ന് 23 ശതമാനത്തിലേക്കും വർധിച്ചു.