March 27, 2026

രാജ്യത്തെ 5ജി വരിക്കാർ 2031ൽ 100 കോടി കടക്കും- റിപ്പോർട്ട്

0
images

ന്യൂഡൽഹി: 2031ൽ ഇന്ത്യയിലെ 5ജി വരിക്കാരുടെ എണ്ണം 100 കോടി കടക്കുമെന്ന് എറിക്സൺ മൊബിലിറ്റി റിപ്പോർട്ട്. നിലവിൽ 39.4 കോടിയാളുകൾ രാജ്യത്ത് 5ജി ഉപയോഗിക്കുന്നുണ്ടാകാം എന്നാണ് വിലയിരുത്തൽ.

2031ൽ രാജ്യത്തെ 79% കണക്ഷനുകളിലും 5ജി ലഭ്യമായേക്കും എന്നാണ് എറിക്സൺ കമ്പനിയുടെ പ്രവചനം. നിലവിൽ ഇത് 32 ശതമാനമാണ് ഒരു മൊബൈൽ ഫോണിലെ ശരാശരി പ്രതിമാസ ഡേറ്റ ഉപയോഗം ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്, 36 ജിബി. ഇത് 2031ൽ 65 ജിബി ആയി വർദ്ധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *