വാക്കറു മികച്ച പിയു പാദരക്ഷ ബ്രാൻഡെന്ന് സർവേ
കോയമ്പത്തൂർ: മാർക്കറ്റ് റിസർച് ഏജൻസി കാഡെൻസ് ഇന്റർ നാഷനൽ നടത്തിയ ദേശീയ സർവേയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പോളിയൂറത്തേൻ(പിയു) പാദരക്ഷാ ബ്രാൻഡായി വാക്കറൂ തിരഞ്ഞെടുക്കപ്പെട്ടു.
2012 ൽ തുടങ്ങിയ തദ്ദേശ പാദരക്ഷാ ബ്രാൻഡാണ് വാക്കറൂ. 5 ലക്ഷം ജോടി പാദരക്ഷകൾ ദിവസം നിർമിക്കാൻ ശേഷിയുള്ള വാക്കറുവിന് 700 ൽ അധികം ഡീലർമാരും ഒരു ലക്ഷത്തിലധികം റീട്ടെയ്ൽ ഷോപ്പുകളും ഉൾപ്പെടുന്ന വിതരണ ശൃംഖലയുണ്ട്.
2,138 കോടി രൂപയുടെ വിറ്റുവരവാണ് 2023- 24 സാമ്പത്തിക വർഷം വാക്കറൂ നേടിയത്. വിവിധ തരങ്ങളിൽ, പല ഡിസൈനുകളിലുള്ള പാദരക്ഷകൾ വാക്കറൂ പുറത്തിറക്കുന്നുണ്ട്.
