June 8, 2025

യു പി ഐ സംവിധാനത്തിൽ വിപ്ലവ കരമായ മാറ്റങ്ങളുമായി ആർ ബി ഐ

0
IMG-20240808-WA0068

യു പി ഐ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റവുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ട് വ്യക്തികൾക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാൻ സാധിക്കുന്ന ഡെലി​ഗേറ്റഡ് പേയ്മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. യു പി ഐ പേയ്മെന്റുകൾക്ക് ഒരു വ്യക്തിക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട് അനുവാദത്തോടെ ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇതു വരെ ഒരാൾക്ക് സ്വന്തം ബാങ്ക് അക്കൗണ്ടിലെ പണം മാത്രം ഉപയോഗിക്കാനാണ് അനുമതിയുണ്ടായിരുന്നത്.സ്വന്തമായി അക്കൗണ്ടില്ലാത്ത ഒരാൾക്ക് പോലും, മറ്റൊരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിക്കാൻ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ്സ് (UPI Delegated Payments) അത്യാധുനിക സൗകര്യമാണ് റിസർവ്വ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ആർ ബി ഐ ധനനയ അവലോകന യോഗത്തിന് ശേഷമാണ് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം പ്രഖ്യാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *