June 8, 2025

മാറ്റമില്ലാതെ സ്വർണവില; വെള്ളി നിരക്ക് താഴോട്ട്

0
e6913bc244c8c223f0f127c779538348-1-1024x683

സംസ്ഥാനത്തെ സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമാണ്. എന്നാൽ വെള്ളി നിരക്ക് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 86.90 രൂപയാണ് വില. 8 ഗ്രാമിന് 695.20 രൂപ,10 ഗ്രാമിന് 869 രൂപ,100 ഗ്രാമിന് 8,690 രൂപ, ഒരു കിലോഗ്രാമിന് 86,900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് കുറവ്. അന്താരാഷ്ട്ര തലത്തിൽ നേട്ടത്തോടെയാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 7.88 ഡോളർ (0.33%) ഉയർന്ന് 2,391.89 ഡോളർ എന്നതാണ് നിരക്ക്. നിലവിൽ സ്വർണ്ണ വില, നിർണായക നിലവാരമായ 2,400 ഡോളറിൽ പ്രതിരോധം നേരിടുന്നുണ്ട്. ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കിയതോടെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവ് ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *