എസ്ഐബി ഹെർ’ പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു
കൊച്ചി: വനിതകൾക്കായി “എസ്ഐ ബി ഹെർ’ എന്ന പേരിൽ പ്രീമിയം സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. സ്ത്രീകൾക്ക് പ്രീമിയം ബാങ്കിങ് സൗകര്യങ്ങളും സമഗ്രമായ സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ എസ്.എസ് ബിജി പറഞ്ഞു.
പ്രീമിയം ഡെബിറ്റ് കാർഡ്, ലോക്കർ ഇളവുകൾ, റീട്ടെയ്ൽ ലോൺ ഇളവുകൾ, കുടുംബാംഗങ്ങൾക്കായുള്ള ആഡ്-ഓൺ അക്കൗണ്ടുകൾ, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ അക്കൗണ്ടിലൂടെ ലഭ്യമാകുന്നത്. ഇത് 18നും 54നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ലഭ്യമാകുക. ഉപഭോക്താക്കൾ 50,000 രൂപ പ്രതിമാസ ബാലൻസ് നിലനിർത്തേണ്ടതുണ്ട്.
