June 8, 2025

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ്വ് ബാങ്ക് ധന നയം

0
60262f473bed9345b89eda06_RBI - Image

ധനനയ അവലോകന യോഗ തീരുമാനങ്ങൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഇത്തവണ പലിശ നിരക്കുകളിൽ മാറ്റമില്ല. നിലവിലെ 6.5% എന്ന നിരക്ക് തുടരും. യോഗത്തിൽ 4:2 ഭൂരിപക്ഷത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇത് തുടർച്ചയായ ഒമ്പതാം തവണയാണ് പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ജി.ഡി.പി വളർച്ചാ അനുമാനം 7.2% എന്ന നിലയിലും, പണപ്പെരുപ്പം സംബന്ധിച്ച പ്രൊജക്ഷൻ 4.5% എന്ന തോതിലുമാണ്. 2016ൽ തുടക്കമിട്ടതു മുതൽ ഇത് 50ാം തവണയാണ് മോണിറ്ററി പോളിസി യോഗം കൂടുന്നതെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *