March 23, 2026

റബറിന്റെ താങ്ങുവില 200 രൂപയാക്കി

0
images

തിരുവനന്തപുരം: റബറിൻ്റെ താങ്ങുവില കിലോ ഗ്രാമിന് 200 രൂപയാക്കി സർക്കാർ ഉത്തരവിറക്കി. ഈമാസം 1 മുതൽ സമർപ്പിച്ച ബില്ലുകൾക്കാണ് വർധന ബാധകമായിരിക്കുന്നത്.

കർഷകർക്ക് കിലോഗ്രാമിന് കിട്ടുന്ന തുക 200 രൂപയിൽ കുറവാണെങ്കിൽ 200 രൂപയിലെത്താൻ എത്രയാണോ വേണ്ടത് അത്രയും തുക സർക്കാർ നൽകുന്നതാണ് പദ്ധതി. തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസം 29ന് നടത്തിയ പ്രഖ്യാപനങ്ങളിലാണ് റബർ താങ്ങുവില വർധനയും ഉൾപ്പെടുത്തിയത്. 180 രൂപയായിരുന്നു നേരത്തേ ഇത്.

Leave a Reply

Your email address will not be published. Required fields are marked *