February 4, 2026

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് കടക്കുന്നു

0
yamaha_aerox_e_ec_06_launch_d775225801

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് കടക്കുന്നു. ഇസി 06, എയറോക്‌സ്-ഇ എന്നി പേരുകളില്‍ രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലേക്ക് കടക്കാനാണ് പദ്ധതി. 4 കിലോവാട്ട്അവര്‍ ഉയര്‍ന്ന ശേഷിയുള്ള ഫിക്‌സഡ് ബാറ്ററി പാക്കിലാണ് ഇസി 06 പ്രവര്‍ത്തിക്കുക. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌കൂട്ടര്‍ ആണ് വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്.

ഈ ബാറ്ററി 4.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിന് ശക്തി പകരുന്ന തരത്തിലാണ് ക്രമീകരണം. ഇത് 6.7 കിലോവാട്ട് പീക്ക് പവര്‍ ഉല്‍പ്പാദിപ്പിക്കും. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 9 മണിക്കൂര്‍ വേണ്ടി വരും. ജനപ്രിയ എയറോക്സ് 155 ന്റെ ഇലക്ട്രിക് പതിപ്പാണ് എയറോക്സ്-ഇ. എയറോക്സ്-ഇ 48 എന്‍എം പീക്ക് ടോര്‍ക്ക് നല്‍കുന്ന 9.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ഉയര്‍ന്ന ഊര്‍ജ്ജ സെല്ലുകള്‍ ഉപയോഗിച്ച് 3 കിലോവാട്ട്അവര്‍ ഡ്യുവല്‍-ബാറ്ററി സിസ്റ്റവും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പ്രകടനവും കാര്യക്ഷമതയും പരമാവധിയാക്കുന്നു. പൂര്‍ണ്ണ ചാര്‍ജില്‍ 106 കിലോമീറ്റര്‍ റേഞ്ച് യമഹ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *