10,000 കോടി കടന്ന് യുടിഐ വാല്യു ആസ്തികള്‍
കൊച്ചി: യുടിഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 10,000 കോടി രൂപ കടന്നതായി അധികൃതർ അറിയിച്ചു.2005 ലാണ് ഫണ്ട് തുടങ്ങിയത്. ഒക്ടോബര്‍ 31 വരെ ഫണ്ടിന്റെ നിക്ഷേപത്തിന്റെ ഏകദേശം 66 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും ബാക്കി മിഡ് ആൻഡ് സ്മോള്‍ ക്യാപ് ഓഹരികളിലുമാണ്.
പോര്‍ട്ട്ഫോളിയോയില്‍ ലാര്‍ജ് ക്യാപ് ഷെയറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമ്പോഴും മൂല്യനിര്‍ണയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി മിഡ് ക്യാപ് നിക്ഷേപം കൂടുതല്‍ വ്യത്യാസപ്പെടാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
