March 20, 2026

ഓണാട്ടുകരയുടെ ‘തിലതാര’ വിദേശ വിപണിയിലേക്ക്

0
images (1) (1)

മാവേലിക്കര: വിദേശ വിപണി കീഴടക്കാൻ ഓണാട്ടുകരയുടെ തനത് എള്ളെണ്ണ ‘തിലതാര’. തിലതാര ഉൽപാദിപ്പിക്കുന്നത് ഭൗമസൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ളിൽ നിന്നു ഓണാട്ടുകര വികസന ഏജൻസിയാണ്.

വർഷം 24,000 ലീറ്റർ എള്ളെണ്ണ കയറ്റുമതിക്കാണ് ഇപ്പോഴത്തെ ധാരണ. ഓണാട്ടുകര വികസന ഏജൻസിയുടെ ലേബൽ സഹിതം പ്രത്യേക കുപ്പിയിലായിരിക്കും വിദേശ വിപണിയിൽ എത്തുക. 950 രൂപയാണ് നിലവിൽ ലീറ്ററിന് വില.

കയറ്റുമതി ലക്ഷ്യമിട്ട് ഓണാട്ടുകരയിലെ എള്ളുകൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചതായി ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.രവീന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *