വാര്‍ഷിക വില്പനയില് റിക്കാര്‍ഡ് കുറിച്ച് സ്കോഡ
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ രാജ്യത്തെ വാര്‍ഷിക വില്പനയില് പുതിയ റിക്കാര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്കോഡ ജനുവരി മുതൽ ഒക്ടോബർ വരെ 61,607 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. 2022- ലെ മുൻകാല വാർഷിക റിക്കാർഡാണ് മറികടന്നത്.
ഒക്ടോബറിൽ 8,252 കാറുകൾ വിറ്റഴിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന പ്രതിമാസ വില്പന എന്ന റിക്കാര്‍ഡും സ്കോഡ ഇതിലൂടെ സ്വന്തമാക്കി. സ്കോഡയുടെ ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ മാസമാണിത്.സ്കോഡയുടെ പുതിയ എസ്യുവിയായ കൈലാഖിനുള്ള ശക്തമായ ഡിമാൻഡാണ് ഈ റിക്കാർഡ് വില്പനയ്ക്ക് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.
