March 22, 2026

സ്വര്‍ണവിലയിൽ നേരിയ വർദ്ധനവ്; പവന് 320 രൂപ കൂടി

0
32aa6ff9d17ee013dc94a28936625e2d

കൊച്ചി: തുടര്‍ച്ചയായ രണ്ടുദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഇന്നത്തെ സ്വര്‍ണവില 89,400 രൂപയായി.11,175 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പവന് 520 രൂപ ഇന്നലെ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്.

പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതല്‍ വീണ്ടും വില ഉയര്‍ന്ന് 90,000ന് മുകളില്‍ എത്തിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടി 90,000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് താഴ്ന്നതോടെയാണ് 90,000ല്‍ താഴെയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *