ഇന്ത്യയിൽ 3 കോടി കാറുകൾ വിറ്റ് മാരുതി സുസുക്കി
മുംബൈ: രാജ്യത്ത് മൂന്നു കോടി കാറുകളുടെ ഡെലിവറി പൂർത്തിയാക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 42 വർഷം കൊണ്ടാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. 1983 ഡിസംബർ 14ന് കമ്പനി ആദ്യ കാറായ മാരുതി 800ന്റെ ഡെലിവറി നടത്തിയാണ് ആരംഭം.
ഒരു കോടി കാറുകൾ വിൽക്കാൻ കമ്പനി 28 വർഷവും രണ്ടുമാസവുമെടുത്തപ്പോൾ 2 കോടിയിലെത്താൻ 7 വർഷവും 5 മാസവുമെടുത്തു. മൂന്നു കോടി എന്ന നാഴികക്കല്ല് പിന്നിടുന്നത് 6 വർഷവും 4 മാസവുമെടുത്താണ്.
ജനപ്രിയ മോഡൽ ഓൾട്ടോയാണ്. 47 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. 34 ലക്ഷം യൂണിറ്റുകളുമായി വാഗൺആർ തൊട്ടുപിന്നാ ലെയുണ്ട്. സ്വിഫ്റ്റ് മോഡൽ 32 ലക്ഷം യൂണിറ്റുകൾ വിറ്റു. അതെസമയം ബ്രെസയും ഫ്രോങ്ക്സും ആദ്യ പത്ത് മോഡലുകളുടെ പട്ടികയിലുണ്ട്.
