വൻ നേട്ടവുമായി നിസാൻ; കയറ്റുമതിയിൽ 12 ലക്ഷം വാഹനങ്ങൾ പിന്നിട്ടു
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ കയറ്റുമതിയിൽ 12 ലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. അടുത്തിടെ ജിസിസിയിലേക്കുള്ള നിസാൻ മാഗ്നൈറ്റ് ബി-എസ്യുവിയുടെ കയറ്റുമതിയോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.
എൽഎച്ച്ഡി (ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്), ആർഎച്ച്ഡി (റൈറ്റ് ഹാൻഡ് ഡ്രൈവ്) മാർക്കറ്റുകൾ ഉൾപ്പെടെ 65 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന നിസാൻ മാഗ്നൈറ്റാണ് നിസാൻ മോട്ടോർ ഇന്ത്യയുടെ ആഗോള കയറ്റുമതി ശക്തി.
അതെസമയം അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ സി-എസ്യുവിയായ നിസാൻ ടെക്ടോണും തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ഉണ്ടാകും.
