February 4, 2026

സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്; പവന് 520 രൂപ താഴ്ന്നു

0
48a30329855942af69312341dda646fa

സ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് കാര്യമായ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 90,000 രൂപയ്ക്ക് മുകളിലും താഴെയുമായി ചാഞ്ചാടിക്കളിച്ചിരുന്ന സ്വർണ്ണവിലയിലാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്.

ഇന്ന് ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 520 രൂപ കുറഞ്ഞ് 89,800 രൂപയായി. ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇപ്പോള്‍ 11,225 രൂപയാണ് നല്‍കേണ്ടത്.

സ്വർണ്ണവില ലക്ഷ്യത്തിലേക്ക് നീങ്ങുമെന്ന സൂചനകള്‍ക്കിടയിലും വിലയില്‍ തുടർച്ചയായി ഒരു സ്ഥിരതയില്ലായ്മ കാണുന്നത് ഉപഭോക്താക്കള്‍ക്കും നിക്ഷേപകർക്കും ആശ്വാസം നല്‍കുന്നുണ്ട്. വില ഉയരുമ്പോഴും സ്വർണ്ണത്തിന്റെ ആവശ്യകതയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *