February 4, 2026

കേരള ഗോള്‍ഡ് & ഡയമണ്ട്‌സ് മെഗാ ഉദ്ഘാടനം 9ന്

0
n6874541251762147168345b66716c479c506a9310a5fc0b44c4dfb32a4760a197d97bcc892595750ea74e9

ദുബായ്: ദുബായ് മദീന മാളില്‍ പ്രവർത്തനമാരംഭിച്ച കേരള ഗോള്‍ഡ് & ഡയമണ്ട്‌സിന്‍റെ മെഗാ ലോഞ്ച് ഈ മാസം 9 ന് നടക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഗായകനും വ്ളോഗറുമായ ഹനാൻ ഷാ ചടങ്ങില്‍ മുഖ്യാതിഥിയാകും. കേരളപ്പിറവി ദിനത്തില്‍ സ്ഥാപനത്തിന്‍റെ സോഫ്റ്റ് ലോഞ്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു.ബാല്യകാല സുഹൃത്തുക്കളായ മലയാളി വ്യവസായികളുടെ കൂട്ടായ സംരംഭമാണ് കേരള ഗോള്‍ഡ് & ഡയമണ്ട്സ്.

യു എ ഇയുടെ സ്വർണാഭരണ വിപണിയില്‍ സാന്നിധ്യമറിയിക്കാൻ കേരള ഗോള്‍ഡ് & ഡയമണ്ട്സിന് കഴിഞ്ഞതായി ചെയർമാൻ മുസ്തഫ നിസാമി പറഞ്ഞു. 2030-നകം 15 ഔട്ട്‌ലെറ്റുകള്‍ തുറക്കുകയും ജിസിസി രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം.അടുത്ത ഷോറൂം ഉടൻ തന്നെ അബുദാബി മുസഫ ഷാബിയയില്‍ തുടങ്ങുമെന്ന് മാനേജിങ് ഡയറക്ടർ അബ്ദുല്‍ വാഹിദ് അറിയിച്ചു.

നിലവിലെ സ്വർണവിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും, ഉപയോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ അനുയോജ്യമായ ലൈറ്റ് വെയിറ്റ് കളക്ഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായി സിഇഒ നവാസ് ഹഫാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *