February 4, 2026

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

0
5e8f8663f834c658067cfddc66727ff5

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയതെങ്കിലും കഴിഞ്ഞ ദിവസം വില രണ്ട് തവണയായി വര്‍ധിച്ചിരുന്നു.22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 90,200 രൂപയായി.

ഇന്നലെ ഒരു പവന് 90,400 രൂപയായിരുന്നു.ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 11,300 രൂപയായിരുന്നു. ഇന്നലെ രാവിലെ 89,960 രൂപയായിരുന്ന പവന്, വൈകിട്ട് 440 രൂപയാണ് കൂടിയത്. ഇതോടെ അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണം വീണ്ടും 90,000 രൂപ കടന്നു.അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *