സ്റ്റാര്‍ലിങ്ക് സുരക്ഷാ, സാങ്കേതിക ഡെമോയുമായെത്തുന്നു
സ്റ്റാര്‍ലിങ്ക് ഒക്ടോബര്‍ 30, 31 തീയതികളില്‍ മുംബൈയില്‍ ഡെമോ റണ്ണുകള്‍ സംഘടിപ്പിക്കും. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായുള്ള സുരക്ഷാ, സാങ്കേതിക വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് തെളിയിക്കുന്നതിനാണിത്.
സ്റ്റാര്‍ലിങ്കിന് നല്‍കിയിട്ടുള്ള താല്‍ക്കാലിക സ്പെക്ട്രത്തെ അടിസ്ഥാനമാക്കിയായിരിക്കും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് മുമ്പാകെ ഈ ഡെമോ നടത്തുകയെന്ന് ജീവനക്കാര്‍ പിടിഐയോട് വ്യക്തമാക്കി.
ഈ നീക്കം ഇന്ത്യന്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിപണിയിലേക്കുള്ള പ്രവേശനത്തിന് ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. കാരണം വാണിജ്യ സേവനങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് അനുമതി നേടുന്നതിന് സ്റ്റാര്‍ലിങ്കിന് ഈ ഡെമോകള്‍ അത്യാവശ്യമാണ്.
ജിഎംപിസിഎസ് അംഗീകാരത്തിന്റെ സുരക്ഷാ, സാങ്കേതിക വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിനായാണ് ഡെമോ സംഘടിപ്പിക്കുക.
