January 28, 2026

53000 കോടിയുടെ 2 തുറമുഖ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

0
images (1) (2)

കൊച്ചി: മുംബൈയ്ക്ക് സമീപം പാൽഗർ ജില്ലയിൽ 53,000 കോടി ചെലവഴിച്ചു നിർമിക്കുന്ന വാധവാൻ പോർട്ടിൽ പങ്കാളികളാകാൻ ജവാഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയുമായി രണ്ടു ധാരണാപ്രതങ്ങൾ അദാനി പോർട്‌സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ഒപ്പുവച്ചു.

പദ്ധതിയുടെ ഏറ്റവും വലിയ ഓഹരി ഉടമ ജവാഹർലാൽ പോർട്ട് അതോറിറ്റി ആണ്. ഒന്നാമത്തെ ധാരണാപത്രം 26,500 കോടി ചെലവാകുന്ന വാധവാൻ പോർട്ടിൽ പങ്കാളി ആക്കുന്നതിനാണ്.അതെസമയം രണ്ടാമത്തെ ധാരണാപത്രം 26, 500 കോടി മുടക്കി കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കുന്ന പദ്ധതിയിൽ പങ്കാളി ആകാനാണ്.

Leave a Reply

Your email address will not be published. Required fields are marked *