June 8, 2025

സംസ്ഥാനത്ത് സ്വർണവില താഴോട്ട്

0
goldjewelleryistock_d

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,120 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവില മൂന്നു ദിവസങ്ങൾക്ക് ശേഷം വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.

ഈ മാസം തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ടാണ്. അതേസമയം ആഗോള വിപണില്‍ സ്വര്‍ണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.78 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,409.36 ഡോളറാണ്. ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ വില പ്രതീക്ഷ നൽകുന്നതാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 91.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 728.80 രൂപയും, 10 ഗ്രാമിന് 911 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 91,100 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *