എച്ച്എൽഎൽ 69.53 കോടി ലാഭവിഹിതം കേന്ദ്രത്തിന് കൈമാറി
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ലാഭവിഹിതം കൈമാറി. 2024- 25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 69.53 കോടി രൂപയുടെ ചെക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്ക എച്ച്എൽഎൽ ചെയർപഴ്സനും മാനേജിങ് ഡയറക്ടറുമായ അനിത തമ്പിയാണ് കൈമാറിയത്.
കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ, ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ, എച്ച്എൽഎൽ ഡയറകർമാരായ എൻ. അജിത് (മാർ ക്കറ്റിങ്), പി. രമേശ് (ഫിനാൻസ്) തുടങ്ങിയവർ പങ്കെടുത്തു. കമ്പനിയുടെ ഉയർന്ന ലാഭവിഹിതങ്ങളിലൊന്നാണ് കൈമാറിയത്. 4500 കോടി രൂപയായിരുന്നു 2024-25 സാമ്പത്തിക വർഷത്തിൽ 20 ശതമാനത്തോളം വളർച്ച നേടിയ കമ്പനിയുടെ പ്രവർത്തന വരുമാനം.
