January 29, 2026

എം.ആര്‍.എഫില്‍ ഒഴിവുകള്‍

0
images (1) (2)

പ്രമുഖ ടയർ നിർമ്മാതാക്കളായ എം.ആർ.എഫിലെ വിവിധ ഒഴിവുകളിലേക്ക് വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജോബ് ഡ്രൈവ് നടത്തുന്നു.

2025 ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിലാണ് ജോബ് ഡ്രൈവ് നടക്കുക. അഞ്ഞൂറിലധികം തൊഴിലവസരങ്ങളാണ് നിലവില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, പോളിടെക്നിക്, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഈ ഇന്റർവ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.

ജോബ് ഡ്രൈവില്‍ പങ്കെടുക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികള്‍ കേരള സർക്കാരിന്റെ ജോബ് പോർട്ടലായ DWMS ആപ്പ് വഴി ജോലിക്ക് അപേക്ഷിച്ചിരിക്കണം. DWMS പോർട്ടലില്‍ നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്, പോർട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ജോബ് ഫെയറുകളില്‍ നിന്നും ‘ജോബ് ഡ്രൈവ് എം.ആർ.എഫ് ടയേഴ്സ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അനുയോജ്യമായ ജോലിക്ക് അപേക്ഷിക്കാം. DWMS പോർട്ടലില്‍ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികള്‍ക്ക് Google Playstore-ല്‍ നിന്ന് ‘DWMS Connect’ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്ത് രജിസ്റ്റർ ചെയ്ത ശേഷം ജോബ് ഡ്രൈവില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസിലെ കമ്മ്യൂണിറ്റി അംബാസഡറുമായി ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *