February 4, 2026

ആമസോൺ അവതരിപ്പിക്കുന്നു ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി എ. ഐ സ്മാര്‍ട്ട് ഗ്ലാസുകൾ

0
n68632071517613761466762b0fbcff12fac57a4a64ba3ed21543f1835445c6618a626d4fd52bda5c75a8a3

പാക്കേജുകളുടെ വിതരണം വേഗത്തിലാക്കുന്നതിനും സ്മാർട്ട്‌ഫോണിന്റെ ഉപയോഗം കുറയ്ക്കുന്നതിനുമായി ഡെലിവറി ഡ്രൈവർമാർക്ക് എ.ഐ.(ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്) സ്മാർട്ട് ഗ്ലാസുകള്‍ നല്‍കാൻ ഒരുങ്ങി ആമസോണ്‍.

ഡെലിവറികള്‍ കൂടുതല്‍ വേഗത്തിലും മികച്ച രീതിയിലും, പൂർണ്ണമായും ഹാൻഡ്‌സ്-ഫ്രീ ആയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ഗ്ലാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതായി ആമസോണ്‍ വെളിപ്പെടുത്തി.

ഫോണ്‍ പുറത്തെടുക്കാതെ തന്നെ പാക്കേജുകള്‍ സ്കാൻ ചെയ്യാനും, ഡെലിവറി ചെയ്തതിൻ്റെ തെളിവുകള്‍ രേഖപ്പെടുത്താനും, ഉപഭോക്താവിന്റെ അടുത്തേക്കുള്ള വഴി മനസ്സിലാക്കാനും ഈ ഗ്ലാസുകൾ ഡ്രൈവർമാരെ സഹായിക്കും.

എ.ഐ. സെൻസിങ് ടെക്നോളജി, കമ്പ്യൂട്ടർ വിഷൻ, തത്സമയ വിവരങ്ങള്‍ തുടങ്ങിയവ സംയോജിപ്പിച്ചാണ് ഇത്തരം ഗ്ലാസുകള്‍ കൃത്യമായ ഡെലിവറി പൂർത്തിയാക്കാൻ സഹായിക്കുന്നത്.കാര്യക്ഷമത കൂട്ടുന്നതിനോടൊപ്പം, അപ്പാർട്ട്‌മെൻ്റുകളുടെ ഫ്ലാറ്റ് നമ്പറുകള്‍ പോലുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതും ഇത് വഴി കൂടുതല്‍ എളുപ്പമാകും.

ഗ്ലാസിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച ഡെലിവറി വെസ്റ്റില്‍ മുന്നറിയിപ്പ് ബട്ടണും, മാറ്റാനാകുന്ന ബാറ്ററിയും, കണ്‍ട്രോളറുകളും ഘടിപ്പിച്ചിട്ടുണ്ട്. വിപണിയില്‍ എത്തുന്നതിനു മുമ്ബുള്ള പരീക്ഷണങ്ങളുടെ ഭാഗമായി നിലവില്‍ വടക്കേ അമേരിക്കയിലെ ഡെലിവറി പ്രവർത്തനങ്ങളില്‍ ഈ എ.ഐ. ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *