March 19, 2026

വിവോ; ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കുന്നു

0
n6861501041761214485473b186c92b49e25b81ae375418811dedf2117ee74cf8649273a4082986220c4a18

കൊച്ചി: ചൈനീസ് ബ്രാന്‍ഡായ വിവോ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. പ്രമുഖ എതിരാളികളായ സാംസങ്, ഷവോമി തുടങ്ങിയവയെ വിവോ പിന്നിലാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ മൂന്ന് ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. ഏകദേശം 48.4 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പനയാണ് ഇന്ത്യയിൽ നടന്നത്. ഇതില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിർമാതാക്കളായ വിവോ ഏകദേശം 20% വിഹിതം സ്വന്തമാക്കി.രാജ്യത്തെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ നേരിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

പ്രീമിയം സെഗ്മെന്‍റില്‍ ആപ്പിളിന്‍റെ ഐഫോണുകള്‍ ശക്തമായ സാന്നിധ്യമായി നിലനില്‍ക്കുമ്ബോഴും, ഇടത്തരം, കുറഞ്ഞ വില വിഭാഗങ്ങളിലെ വിവോയുടെ മേല്‍ക്കൈയാണ് അവരെ ഒന്നാം സ്ഥാനത്തെത്തിച്ചത്.വിവോ ഏകദേശം 9.7 ദശലക്ഷം യൂണിറ്റ് ഹാന്‍ഡ്സെറ്റുകള്‍ 2025ന്‍റെ മൂന്നാം പാദത്തില്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. അതെസമയം ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിർമാതാക്കളായ സാംസങ് ഏകദേശം 6.8 ദശലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി രണ്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *