February 4, 2026

സ്വർണവില കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 1,520 രൂപ

0
jewelry-photography_808279-4

സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഈ വർധനവ്. ഇന്നലെ 95,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ലക്ഷം കടന്നും സ്വർണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്.

എന്നാൽ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ് സ്വർണവില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വർധനയ്ക്ക് കാരണംലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *