February 4, 2026

അറ്റാദായത്തിൽ വർധനവുമായി റിലയൻസ്

0
images (1) (1)

മുംബൈ: മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സെപ്റ്റംബർ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. രണ്ടാം പാദത്തിലെ അറ്റാദായത്തിൽ കമ്പനി 9.6 ശതമാനം വർധന രേഖപ്പെടുത്തി.

ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്ത്യ ബിസിനസുകൾ മികച്ച പ്രകടനം നടത്തിയതും ഓയിൽ ടു കെമിക്കൽ യൂണിറ്റ് ആഗോള പ്രതിസന്ധികളെ മറികടന്ന് മുന്നേറിയതുമാണ് തുണയായത്.

അതേസമയം ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ ഇടിവുണ്ട്. അറ്റാദായം 18,165 കോടി രൂപയാണ്. 16653 കോടി രൂപയായിരുന്നു മുൻവർഷം ഇതേ കാലയളവിൽ അറ്റാദായം.

Leave a Reply

Your email address will not be published. Required fields are marked *