ന്യൂഡൽഹി: ഇൻഡിഗോഎയർലൈൻസ് 30 എയർബസ് വൈഡ് ബോഡി (വലിയ) വിമാനങ്ങൾ കൂടി വാങ്ങുന്നു. ഓർഡർ നൽകിയിരിക്കുന്നത് എ350-900 മോഡൽ വിമാനങ്ങൾക്കാണ്.
മുൻപ് ഓർഡർ നൽകിയ 30എ350 വിമാനങ്ങൾക്ക് പുറമേയാണിത്. ഇതോടെ ആകെ ഓർഡറുകളുടെ എണ്ണം 60 ആയി.കൂടുതൽ വിദേശ വിമാന സർവീസുകൾ വലിയ വിമാനങ്ങളെത്തുന്നതോടെ ഇൻഡിഗോയ്ക്ക് നടത്താം.