July 22, 2026

സ്വർണവിലയിൽ കുതിച്ചുച്ചാട്ടം; ഒറ്റയടിക്ക് ഉയർന്നത് 2,840 രൂപ!

0
e10d192e7de64ee339c4685dcd59cde5

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണം. ഒറ്റയടിക്ക് പവന് 2,840 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തില്‍ ഒരു പവന് കൂടിയത് 10360 രൂപയാണ്.

രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നത്.ഇന്നലെ ഒരു പവന് 94,920 രൂപയായിരുന്നു. ഈ മാസം 8 നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് രാവിലെ വന്‍കുതിപ്പ് നടത്തിയത്.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *