January 28, 2026

വിശാഖപട്ടണത്ത് ലുലുമാൾ

0
Copy-of-Copy-of-FB-For-Yo-Vizag-2025-07-28T104653.883

കൊച്ചി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. 1222 കോടി രൂപയുടെ ഷോപ്പിങ് മാളാണ് സർക്കാർ പിന്തുണയോടെ യാഥാർഥ്യമാകുന്നത്. അതെസമയം ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകൾ അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.

മികച്ച ആനുകൂല്യങ്ങൾ നൽകിയാണ് പദ്ധതിക്ക് ആന്ധ്ര സർക്കാർ അനുമതി നൽകിയതെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ഫൺടൂറ തുടങ്ങിയവ കൂടാതെ, മൾട്ടിപ്ലക്സ് തിയറ്ററുകൾ, ഫുഡ് കോർട്ട് തുടങ്ങിയ സൗകര്യങ്ങളോടെയുള്ള മാൾ ആണ് ഉയരുക.

വിശാഖപട്ടണത്ത് മികച്ച റീട്ടെയ്ൽ ടൂറിസം സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശ് ഇൻഡ സ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ ഹാർബർ പാർക്കിലെ 13.74 ഏക്കർ ഭൂമിയിൽ 13.5 ലക്ഷം ചതുരശ്ര അടിയിലാണ് മാൾ നിർമിക്കുക. പാട്ടക്കരാർ 99 വർഷത്തേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *