January 28, 2026

മാൽഡീവിയൻ എയർലൈൻ സർവീസ് വിപുലമാക്കാനൊരുങ്ങുന്നു

0
images

കൊച്ചി: മാലദ്വീപിന്റെ ദേശീയ വിമാനക്കമ്പനിയായ മാൽഡീവിയൻ എയർലൈൻ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ നിന്ന് ദ്വീപിലേക്കുള്ള വിമാന സർവീസുകൾ വിപുലമാക്കാനൊരുങ്ങുന്നു. ശരാശരി 17,500 രൂപയിൽ തുടങ്ങുന്ന റിട്ടേൺ നിരക്കുകളോടെ 152 സീറ്റ് എയർബസ് എ320 വിമാനം സർവീസ് നടത്തും.

രാജ്യാന്തര യാത്രക്കാരെ രാജ്യത്തെ പ്രമുഖ റിസോർട്ടുകൾ, സാഹസിക കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സമ്പൂർണയാത്രാ പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്ക് വരുന്ന യാത്രക്കാരെ സംബന്ധിച്ച് കൊച്ചിയും തിരുവനന്തപുരവും ഇപ്പോഴും വളരെ പ്രധാനപ്പെട്ട കവാടങ്ങളാണെന്ന് മാൽഡീവിയൻ കമേഴ്സ്യൽ ( ഇന്റർനാഷനൽ ) ജനറൽ മാനേജർ മുഹമ്മദ് സഫ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *