മൈജി ഓണം മാസ് ഓണം സീസൺ 3: അവസാനഘട്ട നറുക്കെടുപ്പ് നടത്തി
കോട്ടയം: 45 ദിവസം കൊണ്ട് 175 ബംപർ സമ്മാന ജേതാക്കളെയും സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 2 ലക്ഷത്തിൽപരം വിജയികളെയും സൃഷ്ടിച്ച മൈജി ഓണം മാസ് ഓണം സീസൺ 3 യുടെ അവസാനഘട്ട നറുക്കെടുപ്പ് നടന്നു.
25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും അവതരിപ്പിച്ച പദ്ധതിയുടെ നറുക്കെടുപ്പ് കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിലെ പുതിയ മൈജി ഫ്യൂച്ചർ എപ്പിക്ക് ഷോറും, കോട്ടയം എംസി റോഡിലെ പുതിയ മൈജി ഫ്യൂച്ചർ ഷോറൂം, കണ്ണൂർ താണയിലുള്ള മൈജി ഫ്യൂച്ചർ ഷോറൂം തുടങ്ങിയിടങ്ങളിൽ ഒരേസമയമാണ് നടന്നത്.
കോഴിക്കോട്ട് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ.ഷാജി, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, പി.ടി.എ. റഹിം, വാർഡ് കൗൺസിലർ വി. പ്രസന്ന തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
കോട്ടയത്തെ നറുക്കെടുപ്പ് കോട്ടയം അതിരൂപത സഹായമെത്രാൻ ഡോ. ഗീവർഗീസ് മാർ അപ്രേം, കോട്ടയം മുനിസിപ്പാലിറ്റി ചെയർ പഴ്‌സൻ ബിൻസി സെബാസ്‌റ്റ്യൻ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. കണ്ണൂർ മേയർ മുസ്ലിം മഠത്തിൽ കണ്ണൂരിലെ നറുക്കെടുപ്പ് നിർവഹിച്ചു.
