ബിയോണ്ട് സ്ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ 32-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്തു
കൊച്ചി: അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന ബിയോണ്ട് സ്ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ 32-ാമത് പതിപ്പ് കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്തു. മലയാള സിനിമാഗാനങ്ങളിലെ ഭവനസങ്കലം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി. സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആഗോള പാർപ്പിട ദിനാഘോഷത്തിന്റെ ഭാഗമായി ആർക്കിടെക്‌ചർ, സിവിൽ എൻജിനിയറിംഗ് വിദ്യാർഥികൾക്കായി ഗുണനിലവാരമുള്ള സമുച്ചയങ്ങളുടെ നിർമാണം എന്ന വിഷയത്തിൽ ശില്‌പശാലയും ഡെമോൺ സ്ട്രേഷനും നടത്തി.
