എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ് ഇപ്പോൾ അപേക്ഷിക്കാം
കോട്ടയം: എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന ഈ മെറിറ്റ്- കം- മീൻസ് സ്കോളർഷിപ്പിന് നവംബർ 15 വരെ https://www.sbiashascholarship.co.in/അപേക്ഷിക്കാം. സ്കോളർഷിപ് തുക 15,000 രൂപ മുതൽ 20,00,000 രൂപ വരെയാണ്.
9 മുതൽ 12 ക്ലാസുകളിലെയും ബിരുദം, ബിരുദാനന്തര ബിരുദം, മെഡിക്കൽ, ഐഐടി, ഐഐ എം, വിദേശപഠനം എന്നീ വിഭാഗങ്ങളിലെയും വിദ്യാർഥികൾക്കാണ് അർഹത. യോഗ്യത: 75% മാർക്കും (അഥവാ 7 സിജിപിഎ) നിർദിഷ്ട കുടുംബവരുമാനപരിധിയും. കൂടാതെ എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് ഇളവുണ്ട്.
