യുഎസിലേക്കുള്ള തപാൽ – പാഴ്സൽ സേവനങ്ങൾ ഇന്ത്യ ഇന്ന് പുനരാരംഭിക്കും
ന്യൂഡൽഹി: ഓഗസ്റ്റിൽ താൽക്കാലികമായി നിർത്തിവച്ച, യുഎസിലേക്കുള്ള തപാൽ-പാഴ്സൽ സേവനങ്ങൾ ഇന്ന് ഇന്ത്യ പുനരാരംഭിക്കും. യു എസ് കസ്റ്റംസ് ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങൾകൊണ്ടാണ് ഓഗസ്റ്റ് അവസാനവാരം ഇന്ത്യ സേവനം നിർത്തിവച്ചത്.
മുൻകൂറായി കസ്റ്റംസ് തീരുവ ശേഖരിക്കണമെന്നാണ് പുതിയ ചട്ടം. തപാൽ വകുപ്പ് ഈ ചട്ടം പാലിക്കുന്നതരത്തിൽ പുതിയ സംവിധാനം വികസിപ്പിച്ചു. ഇതനുസരിച്ച് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് അയയ്ക്കുന്ന തപാൽ ഉരുപ്പടികളുടെ തീരുവ ബുക്കിങ് സമയത്ത് തന്നെ ഇന്ത്യയിൽ ശേഖരിച്ചശേഷം യുഎസിന് കൈമാറും.
