സാംസങ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. സാംസങ് ഡബ്ളിയു26 എന്ന പേരിലുള്ള മൂന്നായി മടക്കാവുന്ന ട്രൈ-ഫോള്‍ഡിങ് സ്മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കും. ഗ്ലാസ് ബാക്ക് പാനലാണ് സാംസങ് ഡബ്ളിയു26 നുള്ളത്. സ്വര്‍ണ്ണ ഫ്രെയിമാണ് മറ്റൊരു പ്രത്യേകത. കാഴ്ചയില്‍ ഗാലക്സി ഇസെഡ് ഫോള്‍ഡ്7 ല്‍ നിന്ന് വ്യത്യസ്തമായി നേരിയ മാറ്റങ്ങളോടെയാണ് സാംസങ് ഡബ്ളിയു26 വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഹാര്‍ഡ് വെയര്‍ ഘടകങ്ങളില്‍ മാറ്റമില്ല.
രണ്ടിലും ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ആണ് കരുത്തുപകരുന്നത്. 25വാട്ട് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 4,400 എംഎഎച്ച് ബാറ്ററിയാണ് പുതിയ ഫോണില്‍. 200എംപി പ്രൈമറി കാമറ, 6.5 ഇഞ്ച് കവര്‍ ഡിസ്പ്ലേ, 8 ഇഞ്ച് ഫോള്‍ഡബിള്‍ ഡിസ്പ്ലേ എന്നിവയുമുണ്ട്. 8.9എംഎം കനവും 215 ഗ്രാം ഭാരവുമാണ് സാംസങ് ഡബ്ളിയു26 ഫോണിനുള്ളത്. 16ജിബി റാമും 512ജിബി അല്ലെങ്കില്‍ 1ടിബി സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. ബേസ് മോഡലിന് രണ്ടുലക്ഷത്തിന് മുകളിലാണ് വില വരുന്നത്.
