കെടിഎം പ്രസിഡന്റായി ജോസ് പ്രദീപ്; സെക്രട്ടറി എസ് സ്വാമിനാഥൻ
കൊച്ചി: കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റിയുടെ പ്രസിഡൻ്റായി ജോസ് പ്രദീപിനെ തെരഞ്ഞെടുത്തു. എസ്. സ്വാമിനാഥൻ സെക്രട്ടറി.വൈസ് പ്രസിഡന്റ് സി. ഹരികുമാർ, ജോയിൻ്റ് സെക്രട്ടറി- ജോബിൻ ജോസഫ്, ട്രഷറർ- ജിബ്രാൻ ആസിഫ് തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ.
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ: പി.കെ. കൃഷ്ണചന്ദ്രൻ, വി. വിനോദ്, പ്രസാദ് മഞ്ഞാലി, മൈക്കിൾ ഡൊമിനിക്, ജെ. ജനേഷ്, പി.വി. മനു, രഞ്ജു ജോസഫ്, ജോസ് ഏബ്രഹാം, മരിയ റോഡ്രിഗസ്, ലളിത് വിശ്വകുമാർ, കെ.ആർ. വഞ്ചീശ്വരൻ, എസ്. ജയകുമാർ.
