January 28, 2026

റെക്കോഡ് നേട്ടവുമായി എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒ

0
lg-electronics-india-ipo-day-3-financials

റെക്കോഡ് നേട്ടവുമായി എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒ. ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ഒരു കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നാല് ലക്ഷം കോടി രൂപ മറികടക്കുന്നു. ഇതുവരെ ഒരു ഇന്ത്യന്‍ കമ്പനിക്കും ഐപിഒ യിലൂടെ ഇത്രയും വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സിന്റെ ഭാഗത്തും നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരുടെ ഭാഗത്തും സബ്‌സ്‌ക്രിപ്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു.

എല്‍ജി ഇലക്ട്രോണിക്‌സിലുള്ള നിക്ഷേപകരുടെ അമിതമായ വിശ്വാസമാണ് ഇത് വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ പബ്ലിക് ഇഷ്യുവില്‍ 7.13 കോടി ഓഹരികള്‍ക്ക് 385 കോടിയിലധികമാണ് ബിഡ് ലഭിച്ചത്. മൊത്തം സബ്‌സ്‌ക്രിപ്ഷന്‍ 54 മടങ്ങ് കവിഞ്ഞു. ഏകദേശം 4.4 ലക്ഷം കോടി രൂപയാണ് മൊത്തം ബിഡ് തുക. ഒക്ടോബര്‍ 14-ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍ജി ഇലക്ട്രോണിക്‌സിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ശക്തമായി തുടരുകയാണ്. നിലവില്‍ ഓഹരിക്ക് 365 രൂപയാണ് ജിഎംപി. ഐപിഒയുടെ ഇഷ്യു വിലയായ 1,140 രൂപയില്‍ നിന്ന് 32 ശതമാനം അധികമാണിത്. ശക്തമായ ജിഎംപി, ഓഹരി 1,505 രൂപയുടെ പ്രീമിയം നിരക്കില്‍ ലിസ്റ്റ് ചെയ്യുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *