February 4, 2026

ഡോ. അഗർവാൾസ് ഐ ആശുപത്രിയിൽ ‘റിലെക്‌സ് സ്മൈൽ’ പ്രവർത്തനമാരംഭിച്ചു

0
CMD-Exterior

കൊച്ചി: എംജി റോഡ് മെട്രോ സ്‌റ്റേഷന് സമീപമുള്ള ഡോ. അഗർവാൾസ് ഐ ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയ സംവിധാനമായ ‘റിലെക്‌സ് സ്മൈൽ’ പ്രവർത്തനമാരംഭിച്ചു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഡോ. അഗർവാൾസ് ഐ ആശുപത്രി ക്ലിനിക്കൽ സർവീസ സ്റീജനൽ മേധാവിമാരായ ഡോ. എസ്. സൗന്ദരി, ഡോ. രമ്യ സമ്പത്ത്, ഡോ. പി. സഞ്ജന, ഓപ്പറേഷൻസ് ആൻഡ് ബിസിനസ് വൈസ് പ്രസിഡന്റ് ഇ. ടി. ധീരജ് എന്നിവർ പ്രസംഗിച്ചു.30 സെക്കൻഡിനുള്ളിൽ സമീപ കാഴ്ച‌യിലെ (മയോപിയ) പ്രശ്‌നങ്ങൾ ഏറ്റവും മികച്ച രീതിയിൽ പരിഹരിക്കാൻ സാധിക്കുന്ന ജർമൻ സാങ്കേതികവിദ്യയാണു റിലെക്സ് സ്മൈൽ. സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ ഉൾപ്പെടെ ഈ മാസം 31 വരെ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *