പുതിയ പാഠ്യപദ്ധതിയുമായി രാജഗിരി ബിസിനസ് സ്‌കൂൾ
കൊച്ചി: കാക്കനാട് രാജഗിരി ബിസിനസ് സ്കൂൾ (ആർബിഎസ്) ആരോഗ്യ മേഖലയിൽ മാനേജ്മെന്റ് കോഴ്സുകൾ തുടങ്ങുന്നതിനായി “രാജഗിരി സെന്റർ ഫോർ ഹെൽത്ത് കെയർ എക്സലൻസ് ആൻഡ് അഡ്വാൻസ്മെന്റ് ഇൻ ലീഡർഷിപ്’ (ആർസി – ഹീൽ) എന്ന പുതിയ സംരംഭത്തിന് ആരംഭം കുറിച്ചു.
ക്ലിനിക്കൽ, ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നേതൃപാടവം വികസിപ്പിക്കുക, മാനേജ്മെന്റ് അവബോധം വളർത്തുക എന്നിവയ്ക്കുള്ള വേദിയാകും ആർസി- ഹീൽ എന്ന് പ്രോഗ്രാം ഡയറക്ടർ ഡോ. ബിനോയ് ജോസഫ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. കെ. ആർ. സിനിമോൾ, ആർബിഎസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ബിയോണ്ട് മൈ കോച്ചിങ് സിഇഒ ഡോ. നിതിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പറഞ്ഞു. 9869623198. മെയിൽ:mdprx@rajagiri.edu
