ഐആർഎസ്‌ഒസിന്റെ സുരക്ഷാ ഓപ്പറേഷൻ കരാർ എയർടെലിന്
കൊച്ചി: ഇന്ത്യൻ റെയിൽവേ സെക്യൂരിറ്റി ഓപ്പറേഷൻസ് സെൻ്ററിൻ്റെ (ഐആർഎസ്‌ഒസി) കരാർ ഇനി എയർടെൽ ബിസിനസിന്. ഒരു ദീർഘകാല കരാറാണിത്. റെയിൽവേയുടെ ഡിജിറ്റൽ നെറ്റ്‌വർക്ക് സുരക്ഷിതമാക്കുന്നതിനുള്ള സൈബർ സുരക്ഷാ സേവനങ്ങൾ ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ്. എയർടെൽ ഒരു നൂതന മൾട്ടിലെയർ സൈബർ സെക്യൂരിറ്റി സംവിധാനം രൂപകല്പന ചെയ്യും.
ഇതിലൂടെ റെയിൽവേയുടെ ഐടി നെറ്റ‌് വർക്കിന് സൈബർ ഭീഷണികളിൽ നിന്ന് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കും.റെയിൽവേയുടെ എല്ലാ ഡിജിറ്റൽ സേവനങ്ങളും സുരക്ഷിതവും സുഗമവും സുതാര്യമായി പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
