February 4, 2026

റേഷൻകാര്‍ഡ് ബി.പി.എല്‍ ആക്കാൻ ഇപ്പോൾ അപേക്ഷിക്കാം

0
ration-card

തൊടുപുഴ: മുൻഗണനേതര റേഷൻകാർഡിലെ അർഹരായവരില്‍ നിന്നും മുൻഗണനാ വിഭാഗത്തിലേയ്ക്ക് കാർഡ് തരംമാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷ ഇപ്പോൾ സമർപ്പിക്കുന്നതിന് അവസരം.

അപേക്ഷ ഒക്ടോബർ 20ന് വൈകുന്നേരം 5 വരെ ഓണ്‍ലൈൻ ആയി നല്‍കാം.വിധവകള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവർ, ഭിന്നശേഷിക്കാർ, സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തവർ തുടങ്ങിയ മാനദണ്ഡങ്ങളുള്ള കാർഡ് ഉടമകള്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാൻ പ്രത്യേക മുൻഗണന ലഭിക്കുന്നതാണ്.

വിധവ ഗൃഹനാഥയാണെങ്കില്‍ വില്ലേജ് ഓഫീസർ നല്‍കുന്ന നോണ്‍ റീമാര്യേജ് സർട്ടിഫിക്കറ്റ്, ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടാൻ അർഹത ഉള്ളവർ ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ സെക്രട്ടറിമാർ നല്‍കുന്ന സാക്ഷ്യപത്രം, ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കില്‍ വീട് നല്‍കിയ വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രം തുടങ്ങിയവ ഹാജരാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *