ഓപ്പോ റെനോ 14 ഫൈവ് ജി ദീപാവലി എഡിഷൻ വിപണിയിലിറങ്ങി
കൊച്ചി: റെനോ 14 ഫൈവ് ജി ദീപാവലി എഡിഷൻ വിപണിയിലിറക്കി. സവിശേഷ രൂപകല്പനകളുമായി പുറത്തിറക്കിയ ഈ മോഡലിൽ ഹീറ്റ് സെൻസിറ്റീവ് നിറംമാറ്റ സാങ്കേതിക സംവിധാനവുമുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയിൽ മാത്രമായാണ് ഈ മോഡൽ പുറത്തിറക്കുന്നത്.എയ്റോസ്പേസ്-ഗ്രെയ്‌ഡ് അലൂമിനിയം ഫ്രെയിം, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7 ഐ, ഓൾറൗണ്ട് ആർമർ ആർക്കിടെക്‌ചർ, സ്പോഞ്ച് ബയോണിക് കുഷ്യനിംഗ്, 50 എംപി മെയിൻ സെൻസർ, 50എംപി ടെലി ഫോട്ടൊ, 8എംപി അൾട്രാ വൈഡ്, 50 എം പി സെൽഫി തുടങ്ങിയവയും ഈ ഫോണിന്റെ പ്രധാന പ്രത്യേകതകളാണ്.8 ജിബി-256 ജിബി ഫോണിന് 39,999 രൂപ യാണ് വില. ദീപാവലി ഓഫറുകളുടെ ഭാഗമായി 36,999 രൂപയ്ക്ക് റീട്ടെയിൽ സ്റ്റോറുക ളിലും ഒപ്പോ ഇ-സ്റ്റോറിലും ഫ്ലിപ്‌കാർട്ടിലും ആമസോണിലും ലഭിക്കും.
